കുഞ്ചാക്കോ ബോബനും നയൻ താരയും പ്രധാന വേഷം ചെയ്ത നിഴൽ എന്ന സിനിമ യുടെ നിർമ്മാതാവും വൺ, കാവൽ, ഹെർ എന്നീ സിനിമ കളുടെ പ്രൊജക്റ്റ് ഡിസൈനറുമായ ജിനു വി. നാഥ് ന് ഗോൾഡൻ വിസ ലഭിച്ചു. അബുദാബി പോലീസിലെ മൂത്തീറും മലയാളിയും ദുബായ് ലെ വ്യവസായ പ്രമുഖനുമായ ഷഹബാനും ചേർന്നാണ് ജിനുവിന് ഗോൾഡൻ വിസ നൽകിയത്.തിരുവനന്തപുരം സ്വദേശിയായ ജിനു ദുബായ് ലെ പുതിയ ജെ. എൻ. ആർ. ഗ്ലോബൽ ക്രസ്റ്റ് എന്ന കമ്പനി യുടെ മാനേജിങ് പാർട്ണർ കൂടിയാണ്.പുതിയ ചില മലയാളം സിനിമ കളുടെ പദ്ധതികൾ ഉണ്ടെന്നും അടുത്ത് തന്നെ ഷൂട്ടിംഗ് തുടങ്ങുന്ന രീതിയിൽ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണെന്നും ജിനു പറയുകയുണ്ടായി.