നിലമ്പൂരിൽ നിന്ന് സന്തോഷകരമായ വാർത്ത, പാണക്കാട് സാദിഖലി തങ്ങൾ; ലീഡ് നിലനിർത്തി ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ നിന്ന് സന്തോഷകരമായ വാർത്ത – പാണക്കാട് സാദിഖലി തങ്ങൾ. പ്രതീക്ഷിച്ച ലീഡിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.വഴിക്കടവിൽ മികച്ച നേട്ടം ഉണ്ടാക്കി, മറ്റു പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നു. ഭരണവിരുദ്ധ വികാരം നേട്ടമുണ്ടാക്കും.അൻവറിന്റെ മുന്നേറ്റത്തെ ക്കുറിച്ചുള്ള ചോദ്യത്തിന്ഇനിയും വോട്ടുകൾ എണ്ണാനുണ്ടല്ലോ എന്നായിരുന്നു മറുപടി.നിലമ്പൂരിൽ വിജയം ഉറപ്പാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി യും പറഞ്ഞു.ബാക്കി കാര്യങ്ങൾ കൂടുതൽ കണക്കുകൾ പുറത്തുവന്നതിനുശേഷം പറയും.വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 5574 വോട്ടുകൾക്ക് ഷൗക്കത്ത് മുന്നിൽ.എം സ്വരാജ് രണ്ടാം സ്ഥാനത്ത്. പി വി അൻവറിന്റെ വോട്ട്തിനായിരത്തിലേക്ക് എത്തുന്നു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....