ചരക്ക് സേവന നികുതി പരിഷ്കാരം; ജനങ്ങൾക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാകുമെന്ന് നിർമല സീതാരാമൻ

ചരക്ക് സേവന നികുതി പരിഷ്കാരങ്ങളിലൂടെ രാജ്യത്തെ സാധാരണ ജനങ്ങൾക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ.ഇത് ജനങ്ങളുടെ കൈവശമുള്ള പണം വർദ്ധിപ്പിക്കുകയും കൂടുതൽ ചെലവഴിക്കലുകൾക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന ജി.എസ്.ടി. പരിഷ്കാരങ്ങളെക്കുറിച്ചുള്ള ഔട്ട്റീച്ച് ആൻഡ് ഇന്ററാക്ഷൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജി.എസ്.ടി. വരുമാനത്തിൻ്റെ 12 ശതമാനം സംഭാവന ചെയ്യുന്ന 99 ശതമാനം ഉൽപ്പന്നങ്ങളും 5 ശതമാനം നികുതി സ്ലാബിലേക്ക് മാറ്റിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇടത്തരം, പാവപ്പെട്ട ജനങ്ങൾക്ക് വലിയ പ്രയോജനം ചെയ്യും.

ഉപഭോക്താക്കളുടെ നികുതിഭാരം കുറയ്ക്കുന്നതിനും സമ്പദ്വ്യവസ്ഥയിലെ പണലഭ്യത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ജി.എസ്.ടി. കൗൺസിൽ ഈ തീരുമാനം എടുത്തതെന്നും അവർ വ്യക്തമാക്കി. ജിഎസ്ടി. പരിഷ്കാരങ്ങളിലൂടെ വിവിധ വ്യവസായങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ പത്തിരട്ടി നേട്ടമാണ് പൊതുജനങ്ങൾക്ക് ഉണ്ടാകാൻ പോകുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു. 2018-ൽ 7.19 ലക്ഷം കോടി രൂപയായിരുന്ന ജി.എസ്.ടി. വരുമാനം 2025-ൽ 22.08 ലക്ഷം കോടി രൂപയായി വർദ്ധിച്ചതായും അവർ അറിയിച്ചു. നികുതിദായകരുടെ എണ്ണം 65 ലക്ഷത്തിൽ നിന്ന് 1.51 കോടിയായി ഉയർന്നതായും മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...