സോണിയ ഗാന്ധി രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടിലേക്ക്

സോണിയ ഗാന്ധി രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദര്‍ശനം എന്നാണ് വിവരം. ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്. സോണിയാ ഗാന്ധിയുടേത് സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം. രണ്ടുദിവസം മുമ്പാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക മതസാമുദായിക നേതാക്കന്‍മാരെ സന്ദര്‍ശിച്ചിരുന്നു.അതേസമയം, പാര്‍ട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് വയനാട് കോണ്‍ഗ്രസ്. ഈ വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Leave a Reply

spot_img

Related articles

ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴ: കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടി ഒരു മരണം; വീട് പൂർണമായും തകർന്നു

ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു മരണം. കുടയത്തൂർ അടൂർമലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ്...

മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ...

കോട്ടയത്ത് കിഴക്കൻ മേഖലയിൽ വെള്ളപ്പൊക്കം; നിരവധി വീടുകളിൽ വെള്ളം കയറി

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ പെയ്ത കനത്ത മഴയെ തുടർന്ന് വൻ വെള്ളപ്പൊക്കം. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, എരുമേലി ജനവാസ മേഖലകളിൽ വെള്ളം...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...