മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകി. ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ കാസർകോട് അഡീഷണൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് അപ്പീൽ. നേരത്തെ നൽകിയ റിവിഷൻ ഹർജി പിൻവലിച്ചതിന് പിന്നാലെയാണ് സർക്കാർ അപ്പീൽ നൽകിയത്. റിവിഷൻ ഹജിയല്ല, അപ്പീലാണ് അഭികാമ്യമെന്ന സിംഗിൾ ബെഞ്ച് നിരീക്ഷണത്തെ തുടർന്നാണ് സർക്കാരിന്റെ പുതിയ ഹർജി. കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ സെഷൻസ് കോടതി വിധിയിൽ പിഴവുണ്ടെന്നും നിയമവിരുദ്ധമാണ് എന്നുമാണ് അപ്പീലിൽ സർക്കാരിന്റെ വാദം. പോലീസ് നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്.

