തിരുവാഭരണങ്ങൾ മോഷ്‌ടിച്ച് പണയം വച്ച കേസിൽ ശാന്തിക്കാരൻ അറസ്റ്റിൽ

ക്ഷേത്രത്തിൽനിന്നും തിരുവാഭരണങ്ങൾ മോഷ്‌ടിച്ച് പണയം വച്ച കേസിൽ ക്ഷേത്രം ശാന്തിക്കാരൻ അറസ്റ്റിൽ.മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ശ്രീകോവിൽ വിഗ്രഹത്തിൽ ചാർത്തുന്നതിനായി സൂക്ഷിച്ചിരുന്ന 2.7 പവൻ തൂക്കം വരുന്ന തിരുവാഭരണം ക്ഷേത്രത്തിൽനിന്നും മോഷ്‌ടിച്ച് പണയം വച്ച കേസിലാണ് അറസ്റ്റ്. ക്ഷേത്രം ശാന്തിക്കാരനും കണ്ണൂർ അഴീക്കോട് സ്വദേശിയുമായ അശ്വന്ത് (34)ആണ് അറസ്റ്റിലായത്. ക്ഷേത്രം പ്രസിഡന്റ് രാജീവിന്റെ പരാതിയെ തുടർന്നായിരുന്നു നടപടി. 2020 ഫെബ്രുവരി രണ്ടിനാണ് അശ്വന്ത് ശാന്തിക്കാരനായി ജോലിയ്ക്ക് കയറിയത്. സ്വർണാഭരണങ്ങളുടേയും വെള്ളിപാത്രങ്ങളുടേയും ചുമതല ശാന്തിക്കാണ് ക്ഷേത്രഭാരവാഹികൾ നല്കിയത്. സ്വർണാഭരണങ്ങൾ അവിടെയില്ലെന്ന സംശയം വന്നതോടെ ശാന്തിയോട് തിരുവാഭരണങ്ങൾ കാണിച്ചുതരാൻ ചില കമ്മിറ്റിയംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ മുഴുവൻ ഭാരവാഹികളും വന്നാലേ ഇവ കാണിക്കൂവെന്ന നിലപാട് ശാന്തി സ്വീകരിച്ചു. ഇതുപ്രകാരം 28ന് രാവിലെ ഒമ്പതോടെ മുഴുവൻ ഭാരവാഹികളും ക്ഷേത്രത്തിലെത്തിയപ്പോഴാണ് കള്ളം പൊളിഞ്ഞത്

Leave a Reply

spot_img

Related articles

മഴ കനക്കുന്നു: സാഹചര്യങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ...

കനത്ത മഴയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് കേരളം:12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി

സ്ഥാനത്ത് കനത്ത മഴയും ഉരുൾപൊട്ടലും തുടരുന്ന പശ്ചാത്തലത്തിൽ നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.കാലാവസ്ഥാ മുന്നറിയിപ്പിന്റെ...

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...