ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

ശബരിമല സ്വര്‍ണ്ണപ്പാളി കേസ് ഹൈകോടതി ഇന്നു പരിഗണിക്കും; പീഠം കണ്ടെത്തിയ വിവരവും കോടതിയെ അറിയിക്കും.നേരത്തെ ഹർജി പരിഗണിച്ച കോടതി വിശദമായ അന്വേഷണത്തിനാണ് ഉത്തരവിട്ടിരുന്നത്. ശ്രീകോവിലിലെ ദ്വാരകപാലക ശില്‍പം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വര്‍ണ്ണപാളികളുടെ ഭാരം എങ്ങനെയാണ് 4 കിലോയോളം കുറഞ്ഞുവെന്നതിലാണ് കോടതി പ്രധാനമായും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നത്.ഇതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എസ്പി റാങ്കിലുള്ള ചീഫ് വിജിലന്‍സ് ഓഫിസര്‍ക്കാണ് കോടതി നിര്‍ദേശപ്രകാരം അന്വേഷണ ചുമതലയുണ്ടായിരുന്നത്. ഭാരം കുറഞ്ഞതടക്കമുള്ള വിഷയങ്ങളില്‍ ദേവസ്വത്തിന്റെ വിശദീകരണവും ഇന്ന് കോടതിയെ അറിയിക്കും.ദ്വാരപാലക ശില്‍പ്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്‌പെയര്‍ സ്‌പോണ്‍സറുടെ ബന്ധുവില്‍ നിന്ന് കണ്ടെത്തിയ വിവരവും ദേവസ്വം കോടതിയെ അറിയിക്കുന്നതാണ്.ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...