അജ്ഞാതരായ അക്രമികൾ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണം കവർന്നു

അജ്ഞാതരായ അക്രമികൾ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണം കവർന്നതായി പരാതി. മംഗളൂരു ഹമ്പൻകട്ടയിലെ ജ്വല്ലറിയിലെ ഓഫീസ് ജീവനക്കാരൻ മുസ്‌തഫയാണ് കവർച്ചക്കിരയായത്. 1,650 ഗ്രാം സ്വർണമാണ് മുസ്തഫയിൽ നിന്ന് തട്ടിയെടുത്തത്.കാർ സ്ട്രീറ്റിലെ കടയിലേക്ക് ശുദ്ധീകരണത്തിനായി സ്വർണക്കട്ടി കൊണ്ടുപോവുകയായിരുന്നു മുസ്ത‌ഫ. തന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് സ്വർണം വച്ചത്. കാർ സ്ട്രീറ്റിലെ വെങ്കടരമണ ക്ഷേത്രത്തിന് സമീപം മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ മുസ്ത‌ഫയെ തടഞ്ഞു. കാറിലെത്തിയ നാല് പേർ വാഹനം സമീപത്ത് നിർത്തി. അവരിൽ ഒരാൾ മുസ്‌തഫയെ സ്‌കൂട്ടറിൽ നിന്ന് വലിച്ചിട്ട് മൊബൈൽ ഫോൺ പിടിച്ചുവാങ്ങി സ്വർണം കവരുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

spot_img

Related articles

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു.തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയെ പൊലീസ് അറസ്‌റ്റ്...

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...