വിഴിഞ്ഞത്ത് വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തിരുവനന്തപുരം വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോട്ടപ്പുറം സ്വദേശി ജയ്‌സൺ (17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വിഴിഞ്ഞം മുല്ലൂർ ജംഗ്ഷന് സമീപം കാറ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.സ്കൂട്ടറിലുണ്ടായരുന്ന പ്ലസ് ടു വിദ്യാർത്ഥികളായ സുഹൃത്തുക്കളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്. സ്കൂ‌ട്ടറിൽ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സെൻമേരിസ് സ്കൂ‌ളിലെ വിദ്യാർഥികളാണ് മൂവരും.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...