മദ്യപിക്കാൻ പണം നൽകാത്തതിനെത്തുടർന്ന് അമ്മയെ മകൻ കൊലപ്പെടുത്തി. സംസ്ഥാന അതിർത്തിയിലെ തിങ്കൾചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തിലാണ് ദാരുണ സംഭവം നടന്നത്. സുന്ദരദാസിന്റെ ഭാര്യ തങ്കലീല (67) ആണ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ സിബി (37) പൊലീസിന്റെ പിടിയിലായത്.ഭർത്താവ് മരിച്ചതിനെ തുടർന്ന് തങ്കലീല മകൾ ജാസ്മിൻ ഷീബയോടൊപ്പമായിരുന്നു താമസം. ഇവിടെ വച്ച് തങ്കലീലയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരണിയൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ അമ്മയെ താനാണ് കൊലപ്പെടുത്തിയതെന്ന് സിബി സമ്മതിച്ചു.മദ്യപിക്കാൻ താൻ പണം ചോദിക്കുമ്പോൾ അമ്മ നൽകാറില്ലെന്നും, എന്നാൽ സഹോദരി പണം ചോദിച്ചാൽ കൊടുക്കുമെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. സംഭവദിവസവും പണത്തെച്ചൊല്ലി സിബിയും തങ്കലീലയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

