കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിന് സർക്കാർ നീക്കം

കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിന് സർക്കാർ നീക്കം.117 ചട്ടങ്ങളിൽ ഇരുനൂറിലധികം ഭേദഗതികളാണു വരുന്നത്. കേരളത്തിന്റെ സ്‌ഥലപരമായ പരിമിതികളും സവിശേഷതകളും പരിഗണിച്ചു പ്രത്യേക ഇളവുകളും നൽകും. തദ്ദേശ അദാലത്തിലും നവകേരള സദസ്സിലും ഉയർന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് നടപടി.ഉയരം പരിഗണിക്കാതെ,3229.17 ചതുരശ്രഅടി വരെ വിസ്തീർണമുള്ള ഇരുനില വീടുകൾക്ക് അപേക്ഷിച്ചാലുടൻ കെട്ടിടനിർമാണ പെർമിറ്റ് നൽകും.ഇതടക്കമുള്ള ഭേദഗതികൾ നിയമവകുപ്പിന്റെ പരിശോധനകൂടി പൂർത്തിയായാൽ വിജ്ഞാപനമാകും.നിലവിൽ 7 വരെ മീറ്റർ ഉയരമുള്ള വീടുകളെയാണ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി യിരിക്കുന്നത്.വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാനുള്ള വിസ്‌തീർണവും വർധിപ്പിക്കും. നിലവിൽ 1076.39 ചതുരശ്രഅടി എന്നത് 2690.98 ചതുരശ്ര അടിയാക്കും.

Leave a Reply

spot_img

Related articles

ടി പി എം സാഹീർ അന്തരിച്ചു

കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.ഭാര്യ: മുൻ...

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല.മരുന്ന് കുറിപ്പടി ഇല്ലാതെ വേദനസംഹാരികളോ സിറിഞ്ചോ വിൽക്കരുതെന്ന്...

ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തി’; മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഫേസ്ബുക്ക് ലൈവിലൂടെ...

അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പില്‍

സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച സ്ഫോടനത്തിൽ മരിച്ച മലയാളി...