പാകിസ്ഥാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഭക്ഷ്യ ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്ബോള്‍ ആവശ്യത്തിന് നെല്ല്, ഗോതമ്ബ്, പയര്‍വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ലഭ്യമാണെന്നും സര്‍്ക്കാര്‍ വ്യക്തമാക്കി.രാജ്യമെമ്ബാടുമുള്ള പൗരന്മാര്ക്ക് ഉറപ്പ് നല്കുന്ന ഒരു കത്ത് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ, ഗ്രാമവികസന മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കി. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ഒരു പൗരനും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ കത്തില്‍ പറയുന്നു.നെല്ല്, ഗോതമ്ബ്, പയര്‍വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആവശ്യത്തിന് ലഭ്യമാണെന്ന് കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം കത്തില്‍ പറഞ്ഞു. രാജ്യത്തുടനീളം കര്‍ഷകരില്‍ നിന്നുള്ള വിളകളുടെ സംഭരണം സുഗമമായി തുടരുകയാണ്, ധാന്യങ്ങള്‍ മുതല്‍ പൂന്തോട്ടപരിപാലനം വരെയുള്ള എല്ലാ മേഖലകളിലും ഉത്പാദനം ലക്ഷ്യത്തിന് മുകളിലാണ്.