ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും: വി.ശിവൻകുട്ടി

ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ഉറപ്പുവരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഭിന്നശേഷി കുട്ടികൾക്ക് പഠന-പരിശീലനം നൽകുന്നതിന് വഴുതക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോട്ടറി ഇൻസ്റ്റിട്ട്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയറിൽ പുതുതായി നിർമ്മിച്ച പ്ലേ പാർക്കിന്റെയും നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റിന്റേയും ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സ്കൂൾ ​ഗെയിംസ് സംഘടിപ്പിച്ചപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു. ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ പരിശോധിച്ച് ആവശ്യമായ സഹായം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.സ്കൂൾ പ്രവർത്തന വീഡിയോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. സ്ഥാപനത്തിലെ വിദ്യാർത്ഥിനിയും ദേശീയ പുരസ്‌കാര ജേതാവുമായ അനന്യ ബിജേഷ് ചടങ്ങിൽ ​ഗാനം ആലപിച്ചു. അനന്യ ബിജേഷിനെ മന്ത്രി അനുമോദിച്ചു.റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം പ്രസിഡന്റ് പ്രേംജിത് ലാല്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ രാഖി രവികുമാര്‍, റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ബീന.ഏ.ആര്‍, സെക്രട്ടറി രമ്യ കെ.എസ്, എസ്.യു.റ്റി ഹോസ്പിറ്റല്‍ സി.ഇ.ഒ രാജീവ് മണ്ണാളി, റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് ട്രഷറര്‍ നാരായണസ്വാമി എസ്, റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണ്ണർ ടി സന്തോഷ് കുമാർ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....