കേരള നിയമസഭ, ഹര്‍ജികള്‍ സംബന്ധിച്ച സമിതി മെയ് ആറിന് തെളിവെടുപ്പ് നടത്തും

കേരള നിയമസഭ, ഹര്‍ജികള്‍ സംബന്ധിച്ച സമിതി മെയ് ആറിന് രാവിലെ 10.30 ന് കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കാസര്‍കോട് ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച ഹര്‍ജികളുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും.സമിതി മുമ്പാകെ പുതിയ പരാതികളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സെക്രട്ടറി, ഹര്‍ജികള്‍ സംബന്ധിച്ച സമിതി, കേരള നിയമസഭ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ ഏപ്രില്‍ 30 നകം പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. അങ്ങനെ ലഭ്യമാകുന്ന പരാതികളും നിര്‍ദ്ദേശങ്ങളും സംബന്ധിച്ച വിവരങ്ങള്‍ മെയ് ആറിന് സമിതി മുമ്പാകെ അവതരിപ്പിക്കാം.ഇമെയില്‍ – petitionsb@niyamasabha.nic.in

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....