വ്യാവസായിക വളര്‍ച്ച സംബന്ധിച്ച് സര്‍ക്കാര്‍ പറയുന്നത് ഏച്ചുകെട്ടിയ കണക്കുകള്‍; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടി നല്‍കി പ്രതിപക്ഷ നേതാവ്.മൂന്ന് വര്‍ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്നത് കള്ളക്കണക്ക്. സംരംഭങ്ങള്‍ കൂടിയെങ്കില്‍ ജി ഡി പി വിഹിതം ഏറ്റവും കുറഞ്ഞ സംസ്ഥാനമായത് എന്തുകൊണ്ട്? സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം സംബന്ധിച്ച കണക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തത്. ഐ ടി എക്‌സ്‌പോര്‍ട്ട് വരുമാനത്തില്‍ വര്‍ധനവുണ്ടായത് രൂപയുടെ മൂല്യം കുറഞ്ഞതിനാല്‍. സര്‍ക്കാര്‍ ശ്രമിക്കുന്നത് കോവിഡ് കാലത്തേതു പോലെ ജനങ്ങളെ വീണ്ടും കബളിപ്പിക്കാന്‍ എന്നും പ്രതിപക്ഷ നേതാവ്.