സ്പീക്കറുടെ മാതാവിൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഗവർണർ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേരള നിയസഭാ സ്പീക്കർ എ.എൻ. ഷംസീൻ്റെ ഔദ്യോഗിക വസതിയിലെത്തി, അദ്ദേഹത്തിൻ്റെ മാതാവിൻ്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

സെപ്റ്റംബർ 14 നാണ് എ.എൻ. ഷംസീറിൻ്റെ മാതാവ് എ.എൻ. സറീന അന്തരിച്ചത്.

മാതാവിൻ്റെ മരണത്തെ തുടർന്ന് കൊടിയേരിയിലെ വസതിയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ തിരിച്ചെത്തിയത്.

രാവിലെ 10.45 മണിയോടെ സ്പീക്കറുടെ വസതിയിയായ ‘നീതി’യിലെത്തിയ ഗവർണർ, സ്പീക്കറെ ആശ്വസിപ്പിച്ചു.സ്പീക്കറോടൊപ്പം അല്പസമയം ചെലവിട്ടതിനുശേഷമാണ് ഗവർണർ മടങ്ങിയത്.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...