സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി വിധിയെയും ഭരണഘടനാപരമായ എല്ലാറ്റിനേയും വെല്ലുവിളിക്കുകയാണ് ഗവര്‍ണറെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആര്‍എസ്എസ് കാവിവല്‍ക്കരണത്തിനായി ഗവര്‍ണറെ ഉപയോഗിക്കുന്നു. ഗവര്‍ണറുടെ ഈ നടപടി സംബന്ധിച്ച് യുഡിഎഫുകാരുടെ നിലപാട് അറിയാന്‍ താല്‍പ്പര്യമുണ്ട്. ആദ്യം യുഡിഎഫുകാരെയായിരുന്നു ചില സംഘപരിവാര്‍ വിഭാഗത്തോടൊപ്പം ഇത്തരം പോസ്റ്റുകളില്‍ ഗവര്‍ണര്‍ നിയമിച്ചിരുന്നത്. അങ്ങനെ നിയമിച്ചപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമായി. കാരണം ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നവരെയും പുരോഗമന സമീപനങ്ങള്‍ ഉള്‍ക്കൊള്ളുന്നവരേയും ഒഴിവാക്കി ആര്‍എസ്എസുകാരെ മാത്രമല്ല ഞങ്ങളെക്കൂടി പരിഗണിക്കുന്നു എന്നതായിരുന്നു യുഡിഎഫിന്റെ ധാരണ. ആ ധാരണ ഇപ്പോഴും അവര്‍ക്കുണ്ടോ? ഈ നിലപാടിനോടുള്ള അവരുടെ സമീപനമെന്താണെന്ന് വ്യക്തമാക്കണം, എം വി ഗോവിന്ദന്‍ മാസ്റ്റർ ആവശ്യപ്പെട്ടു.കാവിവല്‍ക്കരണത്തിന്റെ ഭാഗമായി ഗവര്‍ണര്‍ നടത്തുന്ന നടപടികളെ യൂണിവേഴ്സിറ്റി ക്യാംപസുകളും കോളജുകളും വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും എല്ലാം മതനിരപേക്ഷ ഇന്ത്യയോട് താല്‍പ്പര്യമുള്ള മുഴുവന്‍ ജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കുന്നതിനുള്ള ശക്തമായ സമരങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അത് കേവലം പത്രസമ്മേളനത്തില്‍ പറഞ്ഞ് അവസാനിപ്പിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷ ഉള്ളടക്കത്തെ സംരക്ഷിക്കുന്നതിനായുള്ള അതിശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ആശയപ്രചരണങ്ങളും കേരളത്തിലുടനീളം സംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. വലതുപക്ഷ മാധ്യമങ്ങളുടെ ശക്തിയായ പ്രചാരണവും സര്‍ക്കാരിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന ജനവിരുദ്ധ കേന്ദ്ര നിലപാടും അതിനൊപ്പം നില്‍ക്കുന്ന യുഡിഎഫിന്റെ സമീപനവും എല്ലാം ചേര്‍ന്ന് പ്രതിസന്ധിയുടെ ഘട്ടത്തിലാണ് യഥാര്‍ഥത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ മതധ്രുവീകരണം ഉണ്ടായെന്നും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

spot_img

Related articles

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

‘നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ’: വി.ശിവൻകുട്ടി

800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി. കോലിയക്കോട് വെൽഫയർ എൽ. പി സ്കൂളിൽ പുതുതായി...

മഹായുതി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു

കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി ജന്മനാട്ടിലേക്ക് പോയതോടെ, ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ റദ്ദാക്കി. വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട അതൃപ്തിയാണ്...