ഹജ്ജ് വാക്സിനേഷൻ ക്യാമ്പിന് തുടക്കം

കണ്ണൂർ: കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്നവർക്കുള്ള മെനിഞ്‌ജൈറ്റിസ് വാക്സിനേഷൻ കുത്തിവെപ്പിന്റെ ജില്ലാ തല ഉദ്ഘാടനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി മെമ്പർ ഒ വി ജാഫർ അധ്യക്ഷത വഹിച്ചു.

കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ 254 ഹജ്ജ് യാത്രികർക്കാണ് വാക്സിനേഷൻ നൽകിയത്. കൂത്തുപറമ്പ്, ധർമ്മടം, തലശ്ശേരി മണ്ഡലം: മാർച്ച് 24 ന് തലശ്ശേരി ജനറൽ ആശുപത്രി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലം: മാർച്ച് 26ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രി, കല്ല്യാശ്ശേരി, പയ്യന്നൂർ മണ്ഡലം മാർച്ച് 28ന് പയ്യന്നൂർ താലൂക്ക് ആശുപത്രി, പേരാവൂർ, മട്ടന്നൂർ മണ്ഡലം: മാർച്ച് 30ന് ഇരിട്ടി താലൂക്ക് ആശുപത്രി എന്നിങ്ങനെയാണ് ഹജ്ജ് യാത്രികർക്കുള്ള വാക്സിനേഷൻ ക്യാമ്പുകൾ.

ആർ സി എച്ച് ഓഫീസർ ഡോ. അശ്വിൻ, ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ആർ എം ഒ ഡോ. സുമിൻ, ടി ബി വിജേഷ്, ജില്ലാ ട്രെയിനിങ് ഓർഗനൈസർ നിസാർ അതിരകം, ഗഫൂർ പുന്നാട്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശാന്തമ്മ, ഷീജ, ട്രെയ്‌നർമാരായ മുഷ്ത്തഖ് ദാരിമി, റിയാസ് കക്കാട്, എംകെ റയീസ്, സമീർ അഴിക്കോട്, അസ്ലം മാസ്റ്റർ, ജാസ്മിൻ, നസറിയ അഷ്റഫ്, ബഷീർ, വാഹിദ്, സുബീന, സിറാജ്ജുദ്ദീൻ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

സിപിഎമ്മിൻ്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുന്നു; വിഡി സതീശൻ

സിപിഎമ്മിൻ്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളിൽ വച്ച് താൻ...

ജി സുധാകരൻ്റെ നിലപാട് പാർട്ടിയെ ദുർബലപ്പെടുത്തുന്നത്: ആർ നാസർ

ജി സുധാകരൻ്റെ നിലപാട് പാർട്ടിയെ ദുർബലപ്പെടുത്തുന്നത്: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. ജി സുധാകരനെ പാർട്ടി അവഗണിച്ചിട്ടില്ലന്ന് ആർ.നാസർ.നിയമസഭാ തിരഞ്ഞെടുപ്പിൻ്റ പടിവാതിൽക്കൽ...

സംസ്ഥാനത്ത് എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി.ഇന്നും നാളെയും (വ്യാഴം, വെള്ളി) കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില...

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനം നാടകമെന്ന് എച്ച്. സലാം എംഎൽഎ

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനം നാടകമെന്ന് എച്ച്. സലാം എംഎൽഎ.അരങ്ങേറുന്ന നാടകത്തിൻ്റെ ഒരു രംഗം മാത്രമേ ഇപ്പോൾ കണ്ടിട്ടുള്ളൂ എന്നും രണ്ടു...