ഹര്‍ഷിത് റാണയ്ക്ക് അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ റെക്കോര്‍ഡ്

അരങ്ങേറ്റ ഏകദിനത്തില്‍ തന്റെ ആദ്യ ഓവറില്‍ ഹര്‍ഷിത് റാണ 11 റണ്‍സ് വഴങ്ങിയെങ്കിലും രണ്ടാം ഓവര്‍ മെയ്ഡിനാക്കി താരം തിരിച്ചുവന്നിരുന്നു. എന്നാല്‍ അടുത്ത ഓവറില്‍ ഫില്‍ സാള്‍ട്ട് 26 റണ്‍സടിച്ചു. ഹര്‍ഷിത് എറിഞ്ഞ ആറാം ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തിയാണ് ഫില്‍ സാള്‍ട്ട് 26 റണ്‍സടിച്ചത്. ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേട് ഹര്‍ഷിതിന്‍രെ തലയിലായി. എന്നാല്‍ ഹീറോ പരിവേഷത്തോടെയാണ് ഹര്‍ഷിത് ഡ്രെസിങ് റൂമിലേക്ക് തിരിച്ചുകയറിയത്. തൊട്ടടുത്ത സ്‌പെല്ലില്‍ മനോഹരമായി തിരിച്ചുവന്ന് റാണ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയെന്ന് പറയാം. 29 പന്തില്‍ ആറ് ബൗണ്ടറിയടക്കം 32 റണ്‍സെടുത്ത ഡക്കറ്റിനെ ഹര്‍ഷിത് ജയ്സ്വാളിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് ഹാരി ബ്രൂക്കിനെ പൂജ്യത്തിന് പുറത്താക്കിയ താരം ലിയാം ലിവിങ്സ്റ്റണെ അഞ്ച് റണ്‍സിനും മടക്കി. ഇതോടെ ടെസ്റ്റിലും ടി20യിലും ഏകദിനത്തിലും അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റ് നേടാന്‍ ഹര്‍ഷിതിന് സാധിച്ചു. ടെസ്റ്റില്‍ ഓസീസിനെതിരെ പെര്‍ത്തിലും ടി20യില്‍ ഇംഗ്ലണ്ടിനെതിരെ പൂനെയിലും ഇപ്പോള്‍ നാഗ്പൂരിലും ഇതാ മൂന്ന് വിക്കറ്റ് നേട്ടം. ഇത്തരത്തില്‍ മൂന്ന് ഫോര്‍മാറ്റിലെ അരങ്ങേറ്റത്തിലും മൂന്ന് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമാണ് ഹര്‍ഷിത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...