താന്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടി; കെ മുരളീധരന്‍

താന്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടിയാണെന്ന് കെ മുരളീധരന്‍.വ്യക്തികള്‍ക്ക് വേണ്ടിയല്ല തന്റെ പ്രചാരണമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പാലക്കാടും ചേലക്കരയും പ്രചരണത്തിന് സജീവമായി ഉണ്ടാകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടി വേദികളില്‍ സജീവമാകണമോ എന്നത് ആലോചിക്കാന്‍ സമയമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

തൃശൂര്‍ പൂര വിവാദത്തിലും സുരേഷ് ഗോപിയുടെ ഇടപെടലിലും കെ മുരളീധരന്‍ പ്രതികരിച്ചു. തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നായിരുന്നു പ്രതികരണം. പകല്‍ പൂരത്തിന്റെ സമയത്ത് സുരേഷ് ഗോപിയെ ആ പരിസരത്ത് കാണാനേ ഇല്ലായിരുന്നു. രാത്രിയില്‍ വന്നിറങ്ങി കമ്മീഷണര്‍ മോഡല്‍ ഇടപെടലായിരുന്നു സുരേഷ് ഗോപി നടത്തിയത്. മന്ത്രി രാജനെ പോലും വകവെയ്ക്കാതിരുന്ന കമ്മീഷണര്‍ അങ്കിത് അശോക്, സുരേഷ് ഗോപിയെ കണ്ടതോടെ സ്വഭാവം മാറ്റിയെന്നും കെ മുരളീധരന്‍ പറഞ്ഞു. സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നത് മായക്കാഴ്ച ആയതുകൊണ്ടാകും ഇപ്പോള്‍ കേസ് വന്നതെന്നും കെ മുരളീധരന്‍ പരിഹസിച്ചു.

Leave a Reply

spot_img

Related articles

സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി

സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി.കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തുവന്നു.ഇതനുസരിച്ച് പ്രസാദ് എബ്രഹാം വർഗീസിനെ കുമരകത്തേക്കും,...

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികളുടെ കൂട്ടയടി; ഹെൽമെറ്റ് കൊണ്ടുള്ളടിയേറ്റു വിദ്യാർത്ഥിക്ക് പരിക്ക്

എറണാകുളം സൗത്ത് ജനതാ റോഡിൽ ഇന്നലെ രാത്രി തേവര എസ്.എച്ച് കോളേജിലെയും ലോ കോളേജിലെയും വിദ്യാർത്ഥികൾ തമ്മിൽ പരസ്യമായി ഏറ്റുമുട്ടി കൂട്ടയടി.പ്രദേശത്തെ ഒരു ചായക്കടയിൽ...

കെ.എസ്.ആർ.ടി.സി. ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യം. മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിൽ...

മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്

മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട് .വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ്...