ആരോഗ്യ സംരക്ഷണം മുൻ നിർത്തി കാർഷികോത്പാദനം ആസൂത്രണം ചെയ്യണം: മന്ത്രി പി. പ്രസാദ്

ഓരോ പ്രദേശത്തെയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി കാർഷിക പദ്ധതികളുടെ ആസൂത്രണവും കാർഷിക വിളകളുടെ ഉത്പാദനവും നടത്തണമെന്ന് മന്ത്രി പി. പ്രസാദ്. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ പാടശേഖരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനവും നീർച്ചാലുകളുടെ സംരക്ഷണവും പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷണം കഴിക്കുന്നവരെല്ലാം കൃഷിയുടെ ആനുകൂല്യം പറ്റുന്നവരാണ്. എന്നാൽ ആരും കൃഷിക്ക് പ്രാധാന്യം നൽകുന്നില്ല. അടുക്കള പോലും ആവശ്യമില്ലാത്ത തരത്തിൽ പാഴ്‌സൽ ഭക്ഷണം ഉപയോഗിക്കുന്നവർ കൂടുന്നു. അതോടൊപ്പം ആശുപത്രികളുടെ എണ്ണവും വർധിക്കുന്നു. രോഗികളും രോഗങ്ങളും വർധിക്കുന്നു. ഇപ്പോഴുള്ള മിക്ക കുട്ടികളിലും ഭാരക്കുറവോ കൂടുതലോ അനുഭവപ്പെടുന്നുണ്ടെന്ന് 27 വിദ്ഗ്ധ ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡോക്ടർമാർ വ്യക്തമാക്കി. ഇത് കൃത്യമായ പോഷകം കുട്ടികൾക്ക് ആഹാരത്തിൽ നിന്ന് ലഭിക്കാത്തതുകൊണ്ടാണെന്നും ഡോക്ടർമാർ പറയുന്നു. സ്ത്രീകളിൽ അസ്ഥിരോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിക്കുന്നു. മരുന്നുകൾക്ക് പകരം ഭക്ഷണക്രമീകരണത്തിലൂടെ ഇവ നിയന്ത്രിക്കാൻ കഴിയണം.

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...