തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്; യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യത തേടി ആരോഗ്യവകുപ്പ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യത തേടി ആരോഗ്യവകുപ്പ്.സർജറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് ഉടൻ യോഗം ചേരും. ബുധനാഴ്ച ചേരുന്ന അന്തിമയോഗത്തിനുശേഷം ആയിരിക്കും തുടർ തീരുമാനം. സർജറിയിലൂടെ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് തേടുന്നത്. ഗൈഡ് വയർ പുറത്തെടുക്കാൻ സാധിക്കുമെന്ന് മെഡിക്കൽ കോളജിലെ വിദഗ്‌ധർ അറിയിച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ മെഡിക്കൽ ബോർഡ് യോഗം ഉടൻ ചേരും. ശസ്ത്രക്രിയക്ക് ശ്രീചിത്ര മെഡിക്കൽ സെൻ്റർ അധികൃതരുടെ സഹായം തേടി ജില്ലാ മെഡിക്കൽ ഓഫീസർ കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു. കാർഡിയോ വാസ്‌കുലാർ റേഡിയോളജി വിഭാഗങ്ങളിലെ ഡോക്‌ടർമാരുടെ സേവനമാണ് തേടുന്നത്. ബുധനാഴ്ച ചേരുന്ന അന്തിമ മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം ആയിരിക്കും തുടർ തീരുമാനം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....