ഇന്ന് എല്ലാവരും ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന ഒന്നാണ് മുടി.
മുടിയുടെ കാര്യത്തിൽ ആവലാതിപ്പെടാറുള്ളവരാണ് മിക്ക ആളുകളും.
എന്നാൽ ഈ മുടിയെ എങ്ങനെ നല്ല രീതിയിൽ സംരക്ഷിക്കണം എന്നതിനെ പറ്റി നിങ്ങൾക്ക് അറിയാമോ?
വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്.
അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നട്സും സീഡുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
അവക്കാഡോ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
ബയോട്ടിൻ, സിങ്ക്, അമിനോ ആസിഡ് എന്നിവ മുട്ടയില്‍ ഉണ്ട്.
ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും.