മഴ ശക്‌തമാകാൻ സാധ്യത

സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.മധ്യപ്രദേശിനും രാജസ്ഥാനും മുകളിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു.നാളെയോടെ തെക്കൻ രാജസ്ഥാനും ഗുജറാത്തിനും മുകളില്‍ വീണ്ടും അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു സൗരാഷ്ട്ര കച്ച്‌ തീരത്തിനു സമീപം അറബിക്കടലില്‍ എത്തിച്ചേരാൻ സാധ്യതയുണ്ട്.

ബംഗ്ലാദേശിന് മുകളിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. തെക്കൻ ഗുജറാത്ത്‌ മുതല്‍ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനത്തില്‍ ഗുജറാത്ത്‌ മുതല്‍ കേരള തീരം വരെ കാലവർഷക്കാറ്റ് സജീവമാകാൻ സാധ്യതയുണ്ട്. കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ പൊതുവെ സാധാരണ മഴ ലഭിക്കാനാണ് സാധ്യത. മധ്യ വടക്കൻ കേരളത്തില്‍. പ്രത്യേകിച്ച്‌ കാസർകോട് കണ്ണൂർ ജില്ലകളില്‍ കൂടുതല്‍ മഴ സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

പാലായിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 10 പേർക്ക് പരിക്ക്

പാലാ ഏറ്റുമാനൂർ ഹൈവേയിൽ കുമ്മണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ യാണ്‌ അപകടം...

മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു

മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു. ചെന്നൈയിലെ മധുരാന്തകം സ്വദേശി മണികണ്ഠനാണ് മരിച്ചത്. കൈ കൊണ്ട് മീൻ പിടിക്കുന്നതിൽ...

മലങ്കരസഭയുടെ പള്ളികളിൽ യാക്കോബായ വിഭാ​ഗത്തിന് പ്രവേശിക്കാനാവില്ലെന്ന് കോടതി

മലങ്കരസഭയുടെ ദേവാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം നീക്കണമെന്ന യാക്കോബായ വിഭാ​ഗത്തിന്റെ അപ്പീൽ കോട്ടയം ജില്ലാ കോടതി തള്ളി. യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ്...

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിന് ജീവപര്യന്തവും 2,12000 രൂപ പിഴയും

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി നൗഫലിന് ജീവപര്യന്തവും 2,12000 രൂപ പിഴയും ശിക്ഷ.പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കായംകുളം...