വരും മണിക്കൂറുകളില്‍ കേരളത്തിലെ ആറു ജില്ലകളില്‍ ശക്തമായ മഴയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യകയെന്നാണ് അറിയിപ്പില്‍ പറയുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നലെ ആറ് ജില്ലകള്‍ക്കാണ് പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നത്. എന്നാല്‍, പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകള്‍ക്കാണ് ഇന്നലെ മുന്നറിയിപ്പുണ്ടായിരുന്നത്. എന്നാല്‍, ഇതിന് പുറമെ ആലപ്പുഴ, കോട്ടയം ജില്ലകളിലും ശക്തമായ മഴ പെയ്തിരുന്നു. പുലർച്ചെയുണ്ടായ മഴയില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.