തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളിൽ റെഡ് അലേർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കനത്ത ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ ഫിൻജാൽ ചുഴലിക്കാറ്റായി മാറിയേക്കും. തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. നാല് ജില്ലകളിൽ റെഡ് അലേർട്ടും ആറിടങ്ങളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. കനത്ത ന്യൂനമർദം 12 മണിക്കൂറിനുള്ളിൽ ഫിൻജാൽ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നിലവിൽ ചെന്നൈയിൽ നിന്ന് തെക്ക് കിഴക്കായി 570 കിലോമീറ്റർ അകലെയാണ് ന്യൂനമർദ്ദം ഉള്ളത് .വടക്ക് പടിഞ്ഞാറൻ തമിഴ്‌നാട്ടിലേക്ക് ഇത് നീങ്ങുമെന്നാണ് കരുതുന്നത്. കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ആറിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. കാവേരി നദീതട ജില്ലകളിൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.വിവിധയിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. തിരുവാരൂർ, മയിലാടുതുറൈ ജില്ലകളിൽ വ്യാപക കൃഷിനാശമുണ്ടായി. 2000 ഏക്കർ കൃഷി നശിച്ചതായി കർഷകർ പറയുന്നു. പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും ശക്തമാഴ മഴയുണ്ടാകും.മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സ്ഥിതിഗതികൾ വിലയിരുത്തി. SDRF, NDRF സംഘങ്ങൾ സജ്ജമാണ്. ദുരിതാസ്വാസക്യാമ്പുരൾ ആവശ്യാനുസരണം തുറക്കും.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...