ഹേമ കമ്മീഷൻ റിപ്പോർട്ട്; പ്രതികരിച്ച് നടി ഷീല

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടി ഷീല. വെളിപ്പെടുത്തലുകള്‍ കേട്ട് ശരീരം വിറയ്ക്കുന്നുവെന്ന് ഷീല പ്രതികരിച്ചു.

മക്കളെപ്പോലെ കണ്ടവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ വന്നതെന്നും സ്ത്രീകളുടെ വെളിപ്പെടുത്തല്‍ തന്നെയാണ് പ്രധാന തെളിവെന്നും അവര്‍ പറഞ്ഞു.

ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ല. പണ്ടും പലരും തന്നോട് ഇത്തരം അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആരുടെയും പേര് വെളിപ്പെടുത്താനില്ല.

പണ്ട് ലൊക്കേഷനില്‍ നിന്ന് പെട്ടെന്ന് ചില നടിമാര്‍ അപ്രത്യക്ഷമാകും. അന്വേഷിക്കുമ്പോള്‍ വേറെ സിനിമ കിട്ടിപ്പോയി എന്നു പറയും. യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുവെന്നും അവര്‍ പറഞ്ഞു.

സിനിമയില്‍ രാവണന്മാര്‍ മാത്രമല്ല രാമന്‍മാരും ഉണ്ട്. തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. എഎംഎംഎയിലെ എല്ലാവരും കുറ്റക്കാരല്ല. ചിലരാണ് മോശക്കാര്‍. നിര്‍മാതാക്കളുടെയും സംവിധായകരുടെയും റൂമിന് സമീപത്തായി നടിമാരെ താമസിപ്പിക്കുന്നത് മറ്റ് ഉദ്ദേശങ്ങളോടെയാണെന്നും ഷീല പറഞ്ഞു.

Leave a Reply

spot_img

Related articles

സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം

ഫ്ളാറ്റിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ ചിദംബരത്തിന് (ചിദംബരം എസ്. പൊതുവാൾ) മുൻകൂർ ജാമ്യം. എറണാകുളം ടൗൺ സൗത്ത്...

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്. ഏപ്രിൽ 23നാണു റീലീസ്.തിയറ്ററുകളിൽ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം....

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം,...

കോട്ടയത്ത് ‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടഞ്ഞു

കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടഞ്ഞു.കോട്ടയത്ത് അനശ്വര തിയേറ്ററിൽ 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ...