ഹേമ കമ്മിറ്റി റിപ്പോർട്ട്: നടപടി സ്വീകരിക്കാതിരുന്നത് സർക്കാരിൻ്റെ അനാസ്ഥ, മുൻ മന്ത്രി കെ സി ജോസഫ്

ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ട് നാലര വർഷമായിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്നത് സർക്കാരിൻ്റെ കുറ്റകരമായ അനാസ്ഥയാണെന്നും മന്ത്രി സജി ചെറിയാൻ ഇതിന് മറുപടി പറയണമെന്നും മുൻ സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്.

നാലര വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ആ റിപ്പോർട്ടിൻമേൽ ഗവൺമെൻ്റ് ഒരു നടപടിയും സ്വീകരിക്കാതിരുന്നത്റിപ്പോർട്ട് 2020 ൽ വിവരാവകാശക്കമ്മീഷൻ വാങ്ങി പൂട്ടിവച്ചെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പറയുന്നത് ശുദ്ധമായ വിവരക്കേടാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് വിവരാവകാശക്കമ്മീഷനല്ല,സംസ്ഥാന ഗവൺമെൻ്റെിനാണ്. ആ നിലയ്ക്ക് അതു പരിശോധിക്കേണ്ട ചുമതല സാംസ്കാരിക വകുപ്പിനും അതിൻ്റെ ചുമതലയുള്ള മന്ത്രിയ്ക്കും തന്നെയാണ്. ആ റിപ്പോർട്ട് താൻ കണ്ടില്ലെന്നും വകുപ്പിന് പരിശോധിക്കാൻ അയച്ചെന്നും പറയുന്നത് അദ്ദേഹത്തിൻ്റെ കഴിവ്കേടാണ് .നാലര കൊല്ലമായിട്ടും സാംസ്‌കാരിക വകുപ്പിൻ്റെ പരിശോധന പൂർത്തിയായില്ലേ ? പിന്നീട് ആ റിപ്പോർട്ട് വിവരാവകാശ കമ്മീഷൻ പൂട്ടി വെച്ചെന്നു പറഞ്ഞു ഒഴിഞ്ഞുമാറാനാണ് മന്ത്രി ഇപ്പോഴും ശ്രമിക്കുന്നത് . ഇത് ഒരു മന്ത്രിയിൽ നിന്നും കേരളം പ്രതീക്ഷിക്കുന്നതല്ല. എന്തുകൊണ്ടാണ് നാലരക്കൊല്ലമായിട്ടും ഈ റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പരിശോധന പൂർത്തിയാക്കാതെ പൂഴ്ത്തിവെച്ചതെന്ന കാര്യത്തിൽ ഉത്തരം പറയാൻ മുഖ്യമന്ത്രിക്കും സംസ്കാരിക വകുപ്പ് മന്ത്രിക്കും ബാധ്യതയുണ്ട്.അതല്ലാതെ എന്തെങ്കിലും പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന് സാംസ്കാരിക മന്ത്രി കരുതരുതെന്നും കെ സി ജോസഫ് പറഞ്ഞു.

Leave a Reply

spot_img

Related articles

ആശുപത്രിയുടെ ലൈസൻസ് ജില്ലാ മെഡിക്കൽ ഓഫീസർ റദ്ദാക്കി

വയറിലെ കൊഴുപ്പ്നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിയുടെ ലൈസൻസ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ റദ്ദാക്കി. ആരോഗ്യവകുപ്പിൻ്റെ വ്യവസ്ഥകൾ പാലിക്കാഞ്ഞതിനാണ് ആക്കുളം...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്. സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് മണലിൽ കണ്ടെത്തിയത്.ഇതിൽ സംശയിക്കുന്ന 8...

പാതിവില തട്ടിപ്പ് കേസ്, മുഖ്യപ്രതി കെ എൻ ആനന്ദ്കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി കെ എൻ ആനന്ദ്കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഒരുമിച്ച്...

കാട്ടാനയാക്രമണത്തിൽ വീട് തകർന്നു; ഒരാൾക്ക് പരിക്ക്

മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനയാക്രമണത്തിൽ വീട് തകർന്നു; ഒരാൾക്ക് പരിക്ക്.മലയാറ്റൂർ ഇല്ലിത്തോട് വാട്ടർടാങ്ക് റോഡിൽ താമസിക്കുന്ന പുലയരുകുടി വീട്ടിൽ ശശീന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്....