കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ രാവിലെയാണ് മത്തിക്കൂട്ടം കരയ്ക്കടിഞ്ഞത്. ഈ സമയം കടപ്പുറത്ത് കുറച്ച് പേരുണ്ടായിരുന്നു. വിവരമറിഞ്ഞ് അൽപ്പസമയത്തിനകം തീരം ആളുകളെക്കൊണ്ട് നിറഞ്ഞു.

ആദ്യം കരയിലെ ഒരു ഭാഗത്താണ് മത്തിക്കൂട്ടം എത്തിയത് ശ്രദ്ധയിൽപെട്ടത്. പിന്നീട് നിമിഷനേരം കൊണ്ടാണ് ഓരോ തിരമാലക്കൊപ്പവും മത്തിക്കൂട്ടം കരയിലേക്ക് ചാകരയായിഒഴുകിയെത്തിയത്. ഇതോടെ കണ്ടുനിന്നവർക്കും കൗതുകമായി. ഓരോ തവണ തിരയടിക്കുമ്പോഴും തിരയിൽ വെള്ളത്തേക്കാൾ കൂടുതൽ കരയിലെത്തിയത് മത്തിക്കൂട്ടമാണ്. തുടർന്ന് മത്തികളെ കവറിലാക്കാനുള്ള തിടുക്കമായിരുന്നു എല്ലാവരും.

സംഭവമറിഞ്ഞ് നിരവധി പേരാണ് മത്തി പെറുക്കാനായി കടലോരത്തേക്ക് ഓടിയെത്തിയത്. തീരത്തെ തിരക്ക് കണ്ട് അന്വേഷിക്കാൻ ഇറങ്ങിയവർക്കും കൈനിറയെ മത്തി കിട്ടി. പെടയ്ക്കണ മത്തികളെ കവറിലാക്കിയാണ് ആളുകൾ മടങ്ങിയത്. കിലോക്കണക്കിന് മീനാണ് തിരമാലയോടൊപ്പം കരയ്ക്കടിഞ്ഞത്. ഇതോടെ ഹാർബറുകളും സജീവമായി. തീരത്തോട് ചേർന്ന് ചാകര വന്നതോടെ തോണികളും ചെറിയ വള്ളങ്ങളും സജീവമായി.

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...