നൂറിലേറെ പേര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസന്‍സ് നിര്‍ബന്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കി.വിവാഹ സത്കാരങ്ങളില്‍ പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണം. പകരം ഗ്ലാസ്സ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കര്‍ശന നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.സത്കാര ചടങ്ങുകളില്‍ അര ലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മലയോരമേഖലയില്‍ പ്ലാസ്റ്റിക് നിരോധനം പരിഗണനയില്‍ ആണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. വിഷയത്തില്‍ റെയില്‍വേക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ട്രാക്കുകള്‍ മാലിന്യമുക്തമായി സൂക്ഷിക്കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്. ട്രാക്കുകളില്‍ മാലിന്യം തള്ളാന്‍ റെയില്‍വേ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.