വി.എ അരുൺകുമാറിൻ്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹർജിയിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഐഎച്ച്ആർഡി ഡയറക്ടറായി നിയമിതനായ ഡോക്‌ടർ വി.എ അരുൺകുമാറിൻ്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹർജിയിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.അക്കാദമിക് ഡീൻ ഡോ. വിനു തോമസ് നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ഡി.കെ സിങ്ങിന്റെ നടപടി. അരുൺ കുമാറിൻ്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. അരുൺ കുമാറിന് ഐഎച്ച്ആർഡി ഡയറക്ടറാവാൻ നിഷ്‌കർഷിക്കപ്പെട്ട അധ്യാപക പരിചയമില്ലെന്നും മുൻ മുഖ്യമന്ത്രിയുടെ മകനെന്ന രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ക്ലർക്കായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് ഡയറക്ടർ ആയതും പരിശോധിക്കണമെന്നാണ് കോടതി നിർദേശം. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറിന്റെ തത്തുല്യമായ ഐഎച്ച്ആർഡി ഡയറക്‌ടർ പദവിക്ക് യുജിസി മാനദണ്ഡപ്രകാരം പ്രൊഫസർ ആയി ഏഴ് വർഷത്തെ പരിചയം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...