സൂംബ ഡാൻസ് കുട്ടികളുടെ ധാർമികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കും’; സമസ്ത എപി വിഭാഗം

സൂംബ ഡാൻസ് നടപ്പിലാക്കുന്നതിന് എതിരെ സമസ്ത എപി വിഭാഗം. ഡാൻസ്, കുട്ടികളുടെ ധാർമികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുണ്ടാവേണ്ടത് ബഹുമാനത്തിന്റെയും ആദരവിന്റെയും ബന്ധമാണ്. അത് കളിയുടെയും തമാശയുടെയും ബന്ധമാവരുതെന്നും റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു സ്കൂള്‍ പരിസരങ്ങളെക്കൂടി ലഹരി ആക്രമിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ആലോചിച്ചെടുത്ത ഒരു പദ്ധതിയെ കടന്നാക്രമിക്കുകയാണ് ഒരു വിഭാഗം ഇപ്പോള്‍. മത അവഹേളനമാണ് സർക്കാർ ലക്ഷ്യമെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയും ആരോപിച്ചു. മത സംഘടനകൾ പ്രതികരിക്കണമെന്നും ബഹാവുദ്ദീൻ നദ്‌വി ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിനെ കണ്ട് തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.സൂംബ എല്ലാ കുട്ടികൾക്കും ഉള്ള പദ്ധതി എന്ന രീതിയിലാണ് സ്കൂളുകളിൽ നടപ്പാക്കുന്നത്. ആണും പെണ്ണും ഒരുമിച്ച് ആടിപ്പാടുന്ന പ്രക്രിയയാണ് കൊണ്ടുവരുന്നത്. പ്രായോഗികമായി അംഗീകരിക്കാൻ കഴിയാത്ത കാര്യം. ലഹരിക്ക് എതിരെ നല്ല ബോധവൽക്കരണമാണ് ആവശ്യമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...