ശബരിമല സ്വര്‍ണ്ണപ്പാളി കേസ് ഹൈകോടതി ഇന്നു പരിഗണിക്കും; പീഠം കണ്ടെത്തിയ വിവരവും കോടതിയെ അറിയിക്കും.നേരത്തെ ഹർജി പരിഗണിച്ച കോടതി വിശദമായ അന്വേഷണത്തിനാണ് ഉത്തരവിട്ടിരുന്നത്. ശ്രീകോവിലിലെ ദ്വാരകപാലക ശില്‍പം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വര്‍ണ്ണപാളികളുടെ ഭാരം എങ്ങനെയാണ് 4 കിലോയോളം കുറഞ്ഞുവെന്നതിലാണ് കോടതി പ്രധാനമായും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നത്.ഇതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എസ്പി റാങ്കിലുള്ള ചീഫ് വിജിലന്‍സ് ഓഫിസര്‍ക്കാണ് കോടതി നിര്‍ദേശപ്രകാരം അന്വേഷണ ചുമതലയുണ്ടായിരുന്നത്. ഭാരം കുറഞ്ഞതടക്കമുള്ള വിഷയങ്ങളില്‍ ദേവസ്വത്തിന്റെ വിശദീകരണവും ഇന്ന് കോടതിയെ അറിയിക്കും.ദ്വാരപാലക ശില്‍പ്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്‌പെയര്‍ സ്‌പോണ്‍സറുടെ ബന്ധുവില്‍ നിന്ന് കണ്ടെത്തിയ വിവരവും ദേവസ്വം കോടതിയെ അറിയിക്കുന്നതാണ്.ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

