സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ നടപടികളുമായി മുന്നോട്ടു പോകാമെന്നും, മതിയായ തെളിവുകള്‍ ലഭിച്ചാല്‍ പരാതികളില്‍ കേസെടുക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സമ്പൂര്‍ണ രൂപം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചു.

ഹേമ കമ്മിറ്റിക്ക് മുന്നിലെത്തിയ മൊഴികളില്‍ പലതും ക്രിമിനല്‍ കേസെടുക്കാവുന്നവയാണ്.
പരാതിക്കാരുടെയും അതിജീവിതരുടെയും പേര് പുറത്തുവിടരുതെന്നും, എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകളില്‍ നിന്ന് അതിജീവിതരുടെ പേരുവിവരങ്ങള്‍ മറയ്ക്കണമെന്നും ഹൈക്കോടതി കര്‍ശനമായി നിര്‍ദേശിച്ചു.

പൊലിസ് വെബ്‌സൈറ്റില്‍ എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ അപ്ലോഡ് ചെയ്യരുത്.പരാതിക്കാരിക്കല്ലാതെ മറ്റാര്‍ക്കും കേസ് രേഖകള്‍ നല്‍കുന്നതിനും വിലക്കുണ്ട്.കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം മാത്രമായിരിക്കണം പ്രതികള്‍ക്ക് കേസ് രേഖകള്‍ നല്‍കുന്നത്.

അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭ്യമാണോയെന്ന് പരിശോധിച്ച് തെളിവുകളുണ്ടെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തിന് ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകാം.

മതിയായ തെളിവുകളില്ലെങ്കില്‍ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മൊഴി നല്‍കുന്നതിനായി ആരെയും എസ്‌ഐടി നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.

അതിജീവിതര്‍ സഹകരിക്കുന്നില്ലെങ്കില്‍ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു,

സിനിമാ മേഖലയിലെ ലഹരി ഉപയോഗം അന്വേഷിച്ച്, ലഹരി ഉപയോഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും എസ്‌ഐടിക്ക് ഹൈകോടതി നിര്‍ദേശം നല്‍കി.ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...