കോട്ടയത്ത് മണിപ്പുഴയിലും പോളിടെക്‌നിക് കോളജിന് സമീപവും ഹൈമാസ്റ്റ് ലൈറ്റുകള്‍ ഇനി തെളിയും. എം സി റോഡരികിലാണ് രണ്ട് ലൈറ്റുകളും തെളിയുക. ജോസ് കെ മാണി എം പിയുടെ ആസ്ഥി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഈ രണ്ട് ലൈറ്റുകളും സ്ഥാപിച്ചത്. എം സി റോഡില്‍ മണിപ്പുഴ ഇംഗ്ഷനില്‍ നാല് ലക്ഷം രൂപ മുടക്കിയാണ് ലൈറ്റ് സ്ഥാപിച്ചത്. പോളിടെക്‌നിക് കോളജിന് സമീപം പോര്‍ട്ട് റോഡില്‍ സ്ഥാപിച്ചിരിക്കുന്നത് മിനി ഹൈമാസ്റ്റ് ലൈറ്റാണ്. ഈ ലൈറ്റിന് രണ്ട് ലക്ഷം രൂപയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്ക് ലൈറ്റുകള്‍ ജോസ് കെ മാണി എം പി ഉദ്ഘടനം ചെയ്യും. കോട്ടയം മുതല്‍ ചിങ്ങവനം വരെയുള്ള എം സി റോഡില്‍ വിവിധ സ്ഥലങ്ങളിലാണ് ജോസ് കെ മാണി എംപിയുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.