കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി പോസ്റ്റിട്ട് രണ്ട് മിനിട്ടിന് പിന്നാലെയാണ് അവധിയെന്ന് വ്യക്തമാക്കി കളക്ടര്‍ പോസ്റ്റിട്ടത്.പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ:പ്രിയപ്പെട്ട മാതാപിതാക്കളെ, കുട്ടികളെ, നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധിയാണുട്ടോ.. ഇന്ന് അവധി തന്നിലെന്ന് പറഞ്ഞു ഒരുപാട് കുഞ്ഞുങ്ങളും മാതാപിതാക്കളും പരിഭവവുമായി എത്തിയിരുന്നു. വെറുതെ അവധി തരാനാവിലല്ലോ, മഴ മുന്നറിയിപ്പും മറ്റ് സാഹചര്യങ്ങളും നോക്കി മാത്രമല്ലേ അവധി തരാനാകൂ.. എന്തായാലും നിങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനങ്ങളേ ജില്ല ഭരണകൂടം കൈക്കൊള്ളൂ. അതോർത്ത് പേടിക്കേണ്ടട്ടോ…പിന്നെ അവധി കിട്ടിയെന്ന് വെച്ച് ആ സമയം വെറുതെ പാഴാക്കരുത്. പുസ്തകങ്ങൾ വായിക്കാനും ക്രിയേറ്റീവ് ആയി നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും സ്കൂളിലേക്കുള്ള അസൈൻമെന്റ് ചെയ്യാനും പഠിക്കാനും ഒക്കെ വിനിയോഗിക്കണം. വെള്ളത്തിൽ ഇറങ്ങി കളിക്കാനോ മഴ നനഞ്ഞു പനി പിടിപ്പിക്കാനോ നിക്കരുത് കേട്ടോ. ഈ കാര്യം മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. ഒത്തിരി സ്നേഹത്തോടെ… ❤️❤️