ആന്ധ്രാപ്രദേശില്‍ മരുന്ന് കമ്പനിയില്‍ വൻ തീപിടുത്തം

ആന്ധ്രാപ്രദേശില്‍ മരുന്ന് കമ്പനിയില്‍ വൻ തീപിടുത്തം. തീപിടിത്തത്തില്‍ 17 പേര്‍ മരിച്ചു.41 പേര്‍ക്ക് പരിക്കേറ്റു. അനകപ്പല്ലേയിലെ എസ്സിയന്‍ഷ്യ അഡ്വാന്‍ സ്ഡ്‌ സയന്‍സ് പ്രൈവറ്റ് ലിമറ്റഡിൻ്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതരമായി പരിക്കേറ്റവരെ അനകപ്പല്ലേയിലെയും അച്യുതപുരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ സമയത്താണ് അപകടം ഉണ്ടായത്. അതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. തൊഴില്‍ മന്ത്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. എന്താണ് അപകടത്തിന് കാരണമെന്നത് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

മരിച്ച 17 പേരില്‍ 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അസിസ്റ്റൻ്റ് ജനറല്‍ മാനേജർ വി സന്യാസി നായിഡു (50), ലബോറട്ടറി ഇൻചാർജ് റാമി റെഡ്ഡി (35), കെമിസ്റ്റ് എൻ ഹരിക (22), പ്രൊഡക്ഷൻ ഓപ്പറേറ്റർ പാർത്ഥ സാരഥി (23), പ്ലാൻ്റ് ഹെല്‍പ്പർ വൈ ചിന്ന റാവു (25), പി രാജശേഖർ (25) എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 22), പ്ലാൻ്റ് ഓപ്പറേറ്റർമാരായ കെ മോഹൻ (20), ഗണേഷ്, എച്ച്‌ പ്രശാന്ത്, എം നാരായണ റാവു എന്നിവരാണ് മരിച്ചത്.

രക്ഷാപ്രവർത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഫാക്ടറിയില്‍ നിന്ന് കനത്ത പുക ഉയരുന്നതിനാല്‍ ദ്രുതഗതിയിലുള്ള പ്രവർത്തനം നടത്തുക ബുദ്ധിമുട്ടാണ്. അപകടത്തെ തുടർന്ന് കമ്പനിയുടെ പരിസരം കനത്ത പുക മൂടിയിരിക്കുകയാണ്.

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...