ഇടുക്കി വണ്ടിപ്പെരിയാര്‍ ടൗണില്‍ വന്‍ തീപിടിത്തം. അഞ്ച് കടകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വണ്ടിപ്പെരിയാര്‍ പശുമല ജംഗ്ഷനിലെ കടകളില്‍ തീപിടിത്തം ഉണ്ടായത്. പീരുമേട്ടില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നായി രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റ് കൂടി എത്തിയാണ് അഞ്ചുമണിയോടെ തീ പൂര്‍ണമായും അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തടികൊണ്ട് നിര്‍മിച്ച പഴയ രണ്ടുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. അതുകൊണ്ടുതന്നെ തീ വളരെ വേഗത്തില്‍ ആളിപടരുകയായിരുന്നു. കെട്ടിടം പൂര്‍ണമായി കത്തി നശിച്ചു. അഞ്ചു കടകളിലായി കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍.