ആലുവയിൽ 1.5 കോടി വിലമതിക്കുന്ന ആംബർഗ്രീസ് വേട്ട; ആറ് പേർ പിടിയിൽ

കോടനാട്  റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർക്ക്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും  ആലുവ രാജഗിരി ഹോസ്പിറ്റൽ പരിസരത്ത് നിന്ന് 1.5കോടി രൂപയോളം വിലവരുന്ന തിമിംഗലം ഛർദ്ദി (ആമ്പർഗ്രീസ്) പിടികൂടി. വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.  പ്രതികൾ പാലക്കാട് മലപ്പുറം, ഇടുക്കി, കോട്ടയം എറണാകുളം ജില്ലകളിൽ  നിന്നും ഉള്ളവരാണ്. തിമിംഗല ഛർദ്ദി വാങ്ങാൻ എന്ന രീതിയിൽ  എത്തിയാണ്  ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്.
‎പ്രതികൾ  മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശിയായ ഷിബി (47), അടിമാലി മന്നാംകണ്ടം സ്വദേശിയായ ജിലീഷ് മോൻ (35) വയസ്സ്, ‎കോട്ടയം കുറിച്ചി സ്വദേശി അഖിൽ കെ
‎അനിൽകുമാർ (31), ‎കോട്ടയം കുറിച്ചി സ്വദേശി സബിൻ ജെ സണ്ണി (30), മലപ്പുറം തിരൂർ സ്വദേശി ഫൈസൽ (37), ഇടുക്കി വണ്ണപ്പുറം സ്വദേശി സിജു സി എൻ (49) എന്നിവരെയാണ് സ്ഥലത്തുനിന്നും തൽസമയം പിടികൂടിയത് മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.പ്രതികളെ  പെരുമ്പാവൂർ കോടതിയിൽ  ഹാജരാക്കും.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...