കോട്ടയം ജില്ലാ ജനറൽ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിലേക്ക് വൻമരം കടപുഴകി വീണു

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിലേക്ക് വൻമരം കടപുഴകി വീണു.

കെട്ടിടം ഭാഗീകമായി തകർന്നു.

മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

പോസ്റ്റുമാർട്ടം നടപടികളും നിർത്തി വച്ചു.

തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കനത്ത കാറ്റിലും, മഴയിലുമാണ് മരം മോർച്ചറി കെട്ടിടത്തിന് മുകളിലേക്ക് വീണത്.

രാവിലെ ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരാണ് മരം വീണത് കണ്ട് അധികൃതരെ വിവരം അറിയിച്ചത്.

സ്റ്റോർ റൂം, ജീവനക്കാരുടെ ഡ്രസ്സിംഗ് മുറി എന്നിവയ്ക്ക് മുകളിലേക്കാണ് മരം വീണത്.

ഓടും, ഷീറ്റും തടിയുടെ പട്ടികകളും എല്ലാം തകർന്നിട്ടുണ്ട്.

ഒരു മൃതദേഹം ഇവിടെ സൂക്ഷിച്ചിരുന്നു, ഇത് പിന്നീട് മാറ്റി.

കെട്ടിടം ഭാഗികമായി തകർന്നതിനൊപ്പം, പരിസരത്തെ നിരവധി മരങ്ങളും, ശിഖരങ്ങൾ ചാഞ്ഞ് അപകട ഭീഷണിയായി നിലനിൽക്കുന്നുണ്ട്.

ഇതും വെട്ടി മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

കെട്ടിടം അടിയന്തമായി നവീകരിക്കുവാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ എ സി വി ന്യൂസിനോട് അറിയിച്ചു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...