തിരുവനന്തപുരത്തെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം. സിറ്റി പോലീസ് കമ്മീഷണർ അന്വേഷിക്കണം. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെതാണ് ഉത്തരവ്. റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം.ആശുപത്രിക്ക് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം ലൈസൻസുണ്ടോ എന്ന് പരിശോധിക്കണം. ആശുപത്രിയുടെ ഉടമസ്ഥൻ ആരെന്നും അവരുടെ പങ്കും അന്വേഷിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശി നീതുവിൻറെ വിരലുകളാണ് കോസ്മെറ്റിക് സർജറിക്ക് പിന്നാലെ ഉണ്ടായ അണുബാധയെ തുടർന്ന് മുറിച്ചു മാറ്റിയത്. സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം രംഗത്ത് വന്നിരുന്നു.