ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിലെ പ്രശ്നങ്ങള്‍ ഉന്നയിച്ച് വയനാട്ടില്‍ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നിരാഹാരസമരം ഇന്ന്.രാവിലെ പത്ത് മുതല്‍ തുടങ്ങുന്ന സമരത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതർ പങ്കെടുക്കും. വയനാട് കലക്ടറേറ്റിനു മുൻപിലാണ് സമരം സംഘടിപ്പിക്കുന്നത്. രാവിലെ പുത്തുമലയിലെത്തി ദുരന്തത്തില്‍ മരിച്ചവർക് സമരക്കാർ ആദരാഞ്ജലി അർപ്പിക്കും. പുനരധിവാസം വൈകുന്നതും അഞ്ച് സെൻ്റ് മാത്രം നല്‍കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം.