കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം പുഞ്ചക്കരിയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട ഭർത്താവ് അറസ്റ്റിൽ. തിരുവല്ലം സ്വദേശി ശങ്കറാണ് അറസ്റ്റിലായത്. കുറച്ച് നാളുകളായി ഭർത്താവിൽ നിന്ന് അകന്ന് കഴിയുന്ന ശരണ്യ പുഞ്ചക്കരി പേരകത്ത് വാടകയ്ക്കാണ് താമസം. ഇന്നലെ രാത്രി ഭർത്താവ് ശങ്കർ വീടിനും വാഹനങ്ങൾക്കും തീയിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ശരണ്യ തിരുവല്ലം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ പോലീസ് വീട്ടിലെത്തിയപ്പോഴേക്കും ശങ്കർ രണ്ട് കാറുകൾ പൂർണമായി കത്തിച്ചിരുന്നു. സമീപത്തുണ്ടായിരുന്ന സ്‌കൂട്ടറിലേക്കും വീടിന്റെ ഉള്ളിലേക്കും പടർന്ന തീ പോലീസും ഫയർഫോഴ്സും ചേർന്നാണ് അണച്ചത്. ഏകദേശം പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത ശങ്കറിനെ കോടതിയിൽ ഹാജരാക്കും.

Leave a Reply

spot_img

Related articles

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...

തുറവൂരിൽ എം ഡി എം എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചേർത്തല തുറവൂരിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിലായി.കൊല്ലം മയ്യനാട്...