നിസാരമെന്ന് നമ്മള്‍ കണക്കാക്കുന്ന പലതിനും ജീവിതത്തില്‍ വലിയ വിലകൊടുക്കേണ്ടിവരും. അത്തരത്തില്‍ ഒരു അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഒരു ഡാറ്റ അനലിസ്റ്റ്. താന്‍ ആശിച്ച ജോലിയ്ക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ നിസാരമായ ഒരു വ്യാകരണപ്പിഴവിന്റെ പേരില്‍ താന്‍ ഏറെ മോഹിച്ച ജോലി നഷ്ടപ്പെട്ടുവെന്നാണ് റെഡ്ഡിറ്റില്‍ എഴുതിയ കുറിപ്പില്‍ ഇദ്ദേഹം പറയുന്നത്.ഒരു പ്രമുഖ കമ്പനിയിലെ ഡാറ്റ എന്‍ജീനിയര്‍ ഒഴിവിലേക്ക് നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ രണ്ടാം റൗണ്ടില്‍ നോട്ട്പാടില്‍ എസ്‌ക്യൂഎല്‍ ക്വയറി എഴുതിയപ്പോള്‍ ഒരു കോമ വിട്ടുപോയി എന്ന് പറഞ്ഞ് കമ്പനി അധികൃതര്‍ തന്നെ അയോഗ്യനാക്കിയെന്ന് ഇദ്ദേഹം പറഞ്ഞു.തന്റെ അനുഭവം റെഡ്ഡിറ്റിലൂടെ പങ്കുവെച്ച ഇദ്ദേഹം ഡാറ്റ അനലിസ്റ്റില്‍ നിന്നും ഡാറ്റ എന്‍ജീനിയറാകുന്നതിലെ സാധ്യതകളെപ്പറ്റി അന്വേഷിക്കുകയും ചെയ്തു