ഐ.സി ബാലകൃഷ്ണൻ എം.എല്‍.എ അറസ്റ്റില്‍

കോണ്‍ഗ്രസ് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണൻ എം.എല്‍.എ അറസ്റ്റില്‍.ചോദ്യം ചെയ്യലിനൊടുവിലാണ് ഐ.സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യമുള്ളതിനാല്‍ ഐ.സി ബാലകൃഷ്ണൻ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഐ.സി ബാലകൃഷ്ണനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ മൂന്ന് വരെ പൂത്തുർവയലിലെ എ.ആർ ക്യാമ്ബിലായിരുന്നു ചോദ്യം ചെയ്യല്‍. പിന്നീട് വെള്ളിയാഴ്ചയും എം.എല്‍.എയെ ചോദ്യം ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ.യുടെ വീട്ടില്‍ സംയുക്ത അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. കേണിച്ചിറ പണപ്പാടിയിലെ വീട്ടില്‍ സംയുക്തസംഘം അന്വേഷണ ഉദ്യോഗസ്ഥൻ ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എം.എല്‍.എയെയുംകൂട്ടി എത്തിയ സംഘത്തിന് ആത്മഹത്യാപ്രേരണക്കേസുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...