ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടലില്‍ മുറിയെടുത്താല്‍ അതിനർത്ഥം ലൈംഗിക ബന്ധത്തിന് സമ്മതമാണ് എന്നല്ലെന്ന് ബോംബെ ഹൈക്കോടതി. ഗുല്‍ഷര്‍ അഹമ്മദ് എന്നയാളിനെതിരെയുള്ള ബലാത്സംഗ കേസില്‍ കീഴ്‌ക്കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ നിരീക്ഷണം. ഹോട്ടലില്‍ മുറിയെടുക്കാന്‍ സ്ത്രീ പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നതിനാല്‍ ലൈംഗിക ബന്ധത്തിന് അവള്‍ സമ്മതം നല്‍കിയതായി സൂചിപ്പിക്കുന്നുവെന്നായിരുന്നു വിചാരണ കോടതി ഉത്തരവ്. അതിനാല്‍ പ്രതികള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് 2021 മാര്‍ച്ചില്‍ വിചാരണക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഭരത് പി ദേശ്പാണ്ഡയുടെ സിംഗിള്‍ ബെഞ്ചായിരുന്നു വിചാരണക്കോടതിയില്‍ കേസ് പരിഗണിച്ചത്.