വിലകുറഞ്ഞ തുണിത്തരങ്ങളുടെ ഇറക്കുമതി ഖാദി മേഖലയ്ക്ക് ഭീഷണി: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

വിലകുറഞ്ഞ തുണിത്തരങ്ങളുടെ ഇറക്കുമതി ഖാദി മേഖലയ്ക്ക് ഭീഷണിയാണെന്നും ഇത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി.കെ.കൃഷ്ണന്‍കുട്ടി. ഖാദി മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ തുടര്‍ന്നും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.ഓണം ഖാദി മേള 2024 ന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ കമ്പനികള്‍ വന്‍തോതില്‍ ഇറക്കുമതി നടത്തി ഇവിടെ പ്രോസസ് ചെയ്ത് വില്‍പ്പന നടത്തുകയാണെന്നും  ഖാദിക്ക്  റിബേറ്റ് നല്‍കുന്നതിലൂടെ രക്ഷപ്പെടില്ലായെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇറക്കുമതിക്കെതിരെ പൊരുതണം. വന്‍കിട വ്യവസായികളുടെ കിട്ടാക്കടം 16 ലക്ഷം കോടി രൂപയാണ്. ഇത് ബാങ്കുകള്‍ എഴുതിത്തള്ളുന്നു. ഇത്തരം വായ്പകള്‍ ചെറിയ പലിശയ്ക്ക് നല്‍കുമ്പോള്‍ ഖാദി മേഖല ഉള്‍പ്പെടുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് വലിയ പലിശയാണ് നല്‍കേണ്ടിവരുന്നത്. പ്രൈവറ്റ് സെഷന്‍ നടപ്പാക്കുന്നത് വായ്പ സബ്‌സിഡികള്‍ അവരിലേക്ക് വഴി തിരിച്ചുവിടുമെന്നും ഇതിനെതിരെ ഖാദി തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ സമൂഹവും  പ്രതിക്കരിക്കണമെന്നും മന്ത്രി പറഞ്ഞു. അഡ്വ.കെ.ശാന്തകുമാരി എംഎല്‍എ അധ്യക്ഷയായി. ഖാദി മേഖലയുടെ പ്രോത്സാഹനത്തിനായി തന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് തലത്തിലും നിലവില്‍ കോങ്ങാട് മണ്ഡലത്തിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കെ.ശാന്തകുമാരി എം.എല്‍.എ  വിശദീകരിച്ചു.

  പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ ആദ്യ വില്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സഫ്തര്‍ ഷെറീഫ് സമ്മാനക്കൂപ്പണ്‍ വിതരണം നടത്തി. ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് ഇത്തവണത്തെ ഓണം ഖാദിമേള . ഖാദി വസ്ത്രങ്ങള്‍ക്ക് 30% വരെ സര്‍ക്കാര്‍ റിബേറ്റും സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപ വരെ വ്യവസ്ഥയില്‍ ക്രെഡിറ്റ് സൗകര്യവും കൂടാതെ ആഴ്ച തോറുമുള്ള നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും  മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...