ആശാവർക്കർമാരുടെ അതിജീവന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബിഡിജെഎസ് കോട്ടയത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം ആശാവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ചു കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടന്ന ധർണ്ണ ജില്ലാ പ്രസിഡന്റ് എം. പി. സെൻ ഉത്ഘാടനം നിർവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മനു പള്ളിക്കത്തോട് സ്വാഗതം ആശംസിക്കുകയും സംസ്ഥാന സമിതി അംഗം പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിൽ അംഗം അനീഷ് പുല്ലുവേലിൽ മുഖ്യപ്രഭാഷണവും ബി.ഡി. വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ്കുമാർ മണലേൽ ഐക്യദാർഡ്യ പ്രഭാക്ഷണവും നടത്തി.
