തേക്കടിയില്‍ ഇസ്രായേല്‍ വിനോദ സഞ്ചാരികളെ കടയുടമകള്‍ അപമാനിച്ച്‌ ഇറക്കിവിട്ടു

തേക്കടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രായേല്‍ സ്വദേശികളെ അപമാനിച്ച്‌ കടയുടമകള്‍ ഇറക്കിവിട്ടതായി പരാതി.കശ്മീർ സ്വദേശികളാണ് കേരളത്തിലെത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ചത്.ഇവർ തേക്കടിയില്‍ നടത്തുന്ന കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ഇസ്രായേല്‍ പൗരന്മാരെ ഇറക്കിവിട്ടത്.

സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയാണ് വിനോദസഞ്ചാരികള്‍ കടയിലെത്തിയത്. എന്നാലിവർ വരുന്നത് ഇസ്രായേലില്‍ നിന്നാണെന്ന് അറിഞ്ഞതോടെ കടയുടമകള്‍ ഇവരെ അപമാനിക്കുകയും ഇറക്കി വിടുകയുമായിരുന്നു. എന്നാല്‍ സമീപത്തുള്ള കടയുടമകള്‍ ഉടൻ തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ ഇവർ സഞ്ചാരികളോട് മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...