നീണ്ടൂർ-കുറുപ്പന്തറ റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം ഇന്ന്

കോട്ടയം: ഏഴുകോടി രൂപ ചെലവിട്ടു ആധുനിക രീതിയിൽ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം വൈകിട്ട് അഞ്ചുമണിക്ക് നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. സഹകരണം- ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷനാകും.

കല്ലറ -നീണ്ടൂർ റോഡിൽ നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കുറുപ്പന്തറ വരെയുള്ള പ്രധാന റോഡിന്റെ 4.5 കിലോമീറ്റർ വരുന്ന ഭാഗത്തെ നിർമാണമാണ് നിലവിൽ പൂർത്തിയാക്കിയത്. 5.5 മീറ്റർ വീതിയിലാണ് നവീകരണം.  കോട്ടയം മെഡിക്കൽ കോളേജ്, എം.ജി യൂണിവേഴ്‌സിറ്റി, കോട്ടയം ടൗൺ എന്നിവിടങ്ങളിലേക്കും കോട്ടയം -നീണ്ടൂർ ഭാഗത്തുനിന്നു വൈക്കം, എറണാകുളം, നെടുമ്പാശ്ശേരി എയർപോർട്ട് എന്നിവിടങ്ങളിലേക്കും പോകുന്ന യാത്രക്കാർക്ക് ഏറ്റുമാനൂർ-എറണാകുളം റോഡിലെ തിരക്ക് ഒഴിവാക്കി വേഗത്തിൽ എത്താൻ ഉപകരിക്കുന്നതാണീ റോഡ്.

താഴ്ന്നുകിടന്നതും വെള്ളക്കെട്ട് മൂലം തകർന്നതുമായ ആറിടങ്ങളിൽ ജി.എസ്.ബി.  ഉപയോഗിച്ച് റോഡ് ഉയർത്തിയശേഷമാണ് ടാറിങ് നടത്തിയത്. മാഞ്ഞൂർ പാടശേഖരം വരുന്നഭാഗം മഴക്കാലത്തു വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെടുന്നതു കണക്കിലെടുത്ത് 170 മീറ്റർ നീളത്തിൽ റോഡിന്റെ ഇരുവശവും സംരക്ഷണഭിത്തി നിർമ്മിച്ച് രണ്ടുമീറ്റർ ഉയർത്തിയാണ് ടാറിങ് നടത്തിയത്. റോഡിന്റെ ഇരുവശങ്ങളിലേയും പാടശേഖരങ്ങളിലെ വെള്ളം കൃഷിക്ക് ആവശ്യമായ രീതിയിൽ ഒഴുകുന്നതിന് 1600 മില്ലീമീറ്റർ വ്യാസമുള്ള കോൺക്രീറ്റ് പൈപ്പുകൾ രണ്ടു നിരയിലായി സ്ഥാപിച്ചു പൈപ്പ് കൾവെർട്ടും നിർമിച്ചിട്ടുണ്ട്.

എം.പി. മാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, നീണ്ടൂർ ബ്‌ളോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷെനി ഷാജി, ഷൈനു ഓമനക്കുട്ടൻ, പുഷ്പ്പമ്മ തോമസ്, ലൂക്കോസ് തോമസ്, സി.ഡി.എസ്. ചെയർപേഴ്‌സൺ എൻ.ജെ. റോസമ്മ,  നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി വികാരി ഫാ. ജോസ് പുതുപ്പറമ്പിൽ, മകുടാലയം പള്ളി വികാരി ഫാ. ബോബി കൊച്ചുപറമ്പിൽ, സംഘടനാപ്രതിനിധികളായ എൻ.എസ്. ഷാജി, മോഹൻദാസ് മോഹനൻ, സുധീഷ് ഗോപി, ജി. രാജൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ജോബിൻ ജോസഫ്, സിനു ജോൺ, വി.സി. മത്തായി വട്ടുകളത്തിൽ, ജോസ് പാറേട്ട്, രാജീവ് നെല്ലിക്കുന്നേൽ, പി.ഡി. വിജയൻ, ഗോപീകൃഷ്ണൻ, എം.എസ്. ഷാജി എന്നിവർ പ്രസംഗിക്കും.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...